വെള്ളപ്പൊക്കത്തിന് പിന്നാലെ ഭൂമി വിണ്ടുകീറൽ ; ഇടുക്കിയിൽ പല പ്രദേശങ്ങളിലും ഭൂമി വിണ്ടുകീറിയ നിലയിൽ

പ്രളയം കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. ഇടുക്കിയിൽ പല പ്രദേശങ്ങളിലും ഭൂമി വിണ്ടുകീറിയ നിലയിൽ. കെട്ടിടങ്ങൾ പലതും പൂർണമായും ഭാഗീകമായും തകർന്നു. കനത്തമഴയിൽ മണ്ണിടിഞ്ഞ് വീടുകൾ പലതും മണ്ണിനടിയിലായി.
അതേസമയം പ്രളയ കെടുതിയിൽ നിന്ന് സംസ്ഥാനം കരകയറുന്നു. പ്രളയ കെടുതിയിൽ അകപെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആറാം ദിവസവും തുടരുകയാണ്. എല്ലാവരെയും ഇന്നുകൊണ്ട് രക്ഷപെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരിൽ ചെറുവള്ളങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾ ഇന്നും തുടരും. മഴയുടെ അളവിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha


























