ആറാട്ടുപുഴയില്‍ വഴിമാറി ഒഴുകിയ പുഴയെ തടയാനുള്ള ശ്രമം വൈകുന്നേരത്തോടെ വിജയം കാണുമെന്ന് പ്രതീക്ഷ

ആലപ്പുഴയിലെ മടകെട്ട് വിദഗ്ദരും സൈന്യവും ചേര്‍ന്ന് തൃശൂര്‍, ആറാട്ടുപുഴയില്‍ വഴിമാറി ഒഴുകിയ പുഴയെ തടയാനായി നടത്തുന്ന ശ്രമം വൈകുന്നേരത്തോടെ വിജയം കാണും.
പുഴയുടെ പകുതി ഭാഗത്ത് കുറ്റികള്‍ അടിച്ചു കഴിഞ്ഞു.
നിറയ്ക്കാന്‍ മണല്‍ച്ചാക്കുകള്‍ തയ്യാര്‍ . പുഴയെ തടഞ്ഞാല്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ ദുരിതത്തിനു അറുതിവരും.
പലയിടത്തും ആറടിയോളം വെള്ളം ഉണ്ട്. പല പ്രദേശവും ഒറ്റപ്പെട്ട നിലയില്‍ത്തന്നെ.
https://www.facebook.com/Malayalivartha


























