ദിവസങ്ങള്‍മുമ്പ് വെള്ളത്തില്‍മുങ്ങിയ വീട്ടില്‍ നിന്നും തങ്ങളെ രക്ഷിച്ചതിന് ടെറസിൽ സന്തോഷകരമായ സർപ്രൈസ് ഒരുക്കി വീട്ടുകാർ; ഫോട്ടോ എടുത്ത് ട്വീറ്റ് ചെയ്തു നേവി അധികൃതര്‍

കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തില്‍ രണ്ടു സ്ത്രീകളെ രക്ഷിച്ച വീടിന്റെ ടെറസിലാണ് ഇത്തരത്തില്‍ ഒരു നന്ദിപ്രകടനം തിരിച്ചെത്തിയ വീട്ടുകാര്‍ ഒരുക്കിയത്. ഇന്ന് രാവിലെ കൊച്ചിയിൽ രക്ഷാപ്രവര്‍ത്തനമേഖലയില്‍കറങ്ങിയ നേവി സംഘത്തിനായിരുന്നു ആശ്ചര്യജനകമായൊരു കാഴ്ച വീട്ടുകാര്‍ ഒരുക്കിയിരുന്നത്.
ദിവസങ്ങള്‍മുമ്പ് വെള്ളത്തില്‍മുങ്ങിയ വീട്ടില്‍ നിന്നും തങ്ങളെ രക്ഷിച്ചതിന് നന്ദിയായി താങ്ക്‌സ് എന്ന് പുരയുടെ മട്ടുപ്പാവില്‍ എഴുതിയനിലയിലാണ് കണ്ടത്. ഇതിന്റെ ഫോട്ടോ എടുത്ത നേവി അധികൃതര്‍ ഇത് അവരുടെ അക്കൗണ്ടിലൂടെ ട്വീറ്റ്‌ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























