പഴയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിനാല്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന പലരെയും രക്ഷപെടുത്താനാകില്ല, അതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇട്ടതും ഷെയര്‍ ചെയ്തതും ആയ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് ഡിലീറ്റ് ചെയ്യുക

പ്രളയം ദുരിതമായി പെയ്തിറങ്ങിയപ്പോള്‍ കുടുങ്ങിക്കിടന്നവരെയും മറ്റും സഹായിക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ഇട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഫേസ്ബുക്കിലും ഗ്രൂപ്പിലും ഷെയര്‍ ചെയ്തതും അപ്‌ലോഡ് ചെയ്തതുമായ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്യണം.
ഇതു ഇനിയും രക്ഷാപ്രവര്‍ത്തനം ലഭിക്കാതെ ഒറ്റപ്പെട്ടുപോയ ജനങ്ങളെ രക്ഷിക്കാന്‍ അത് വളരെ സഹായകമാകും. ഇപ്പോഴും ജനങ്ങള്‍ പഴയ പോസ്റ്റുകള്‍ വീണ്ടും ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ശരിയായ വിവരം ലഭിച്ചതും വിശ്വസിനീയവുമായ മെസ്സേജുകള്‍ തീയതിയും സമയവും ചേര്‍ത്ത് മാത്രം ഇന്നുമുതല്‍ പോസ്റ്റ് ചെയ്യണമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha


























