മരണം മുന്നിൽകണ്ടവരെ സ്വന്തം ഉമ്മയായും പെങ്ങന്മാരായും കണ്ട് രക്ഷാ പ്രവർത്തനം ; ദുരിതത്തില്‍ അകപ്പെട്ടവർക്ക് ബോട്ടിൽ കയറാൻ സ്വയം ചവിട്ടുപടിയായിക്കിടന്ന നീലക്കുപ്പായക്കാരന് അഭിനന്ദന പ്രവാഹം

പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നു. ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കൈമെയ് മറന്ന് മുന്നോട്ട് വന്നത് നിരവധിപേർ. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ സ്ത്രീകൾക്ക് ബോട്ടിൽ കയറാൻ സ്വയം ചവിട്ടുപടിയായിക്കിടന്ന നീലക്കുപ്പായക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മലപ്പുറം താനൂരുകാരനായ ജെയ്‌സലായിരുന്നു സ്വയം ചവിട്ടുപടിയായ ആ മനുഷ്യൻ.
ബ്ലീഡിംഗ് ആയ ഒരു സ്ത്രീ അവിടെ കുടുങ്ങിയവര്‍ക്കിടയിലുണ്ടെന്ന് അറിഞ്ഞു. പക്ഷേ അങ്ങോട്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു എന്‍.ഡി.ആര്‍.എഫ് അറിയിച്ചത്. പറ്റാവുന്നിടത്തോളം ദൂരം നിങ്ങളുടെ ബോട്ടില്‍ കൊണ്ടുപോകാമോ, ബാക്കി ഞങ്ങള്‍ നീന്തിപ്പൊയ്‌ക്കോളാം. എങ്ങനെയെങ്കിലും ആ സ്ത്രീയെ ബോട്ടിലെത്തിക്കാമെന്നും പറഞ്ഞു. അങ്ങനെയാണ് എന്‍.ഡി.ആര്‍.എഫിന്റെ സഹായം കിട്ടിയത്. അവരെ രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്ന. ബ്ലീഡിംഗ് ഉള്ള സ്ത്രീയല്ലേ, അവരെ അങ്ങനെ കയറ്റാനാകില്ലെന്ന് തോന്നി. അതുകൊണ്ടാണ് കുനിഞ്ഞ് കിടന്നത്. പക്ഷേ അതിങ്ങനെ ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയതേയില്ല.'എന്ന് ജെയ്‌സല്‍ പറഞ്ഞു.
ചെയ്യുന്ന തൊഴിലിനുവേണ്ടി മരിക്കാൻപോലും തയ്യാറാകുന്ന മത്സ്യത്തൊഴിലാളികളുടെ മനസിന്റെ വലിപ്പം കണ്ട് ഇദ്ദേഹത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
https://www.facebook.com/Malayalivartha


























