പ്രളയ ദുരന്തത്തില്‍ പാമ്പുകള്‍ ഭീഷണിയാകുമ്പോള്‍...

പ്രളയത്തില്‍ മുങ്ങിയ വീടുകളിലും പരിസരത്തും വെള്ളത്തില്‍ മുങ്ങി കിടന്ന വാഹനങ്ങളിലും ഇഴ ജന്തുക്കള്‍ അഭയം പ്രാപിച്ചിട്ടുണ്ടായേക്കാം. വീടു വൃത്തിയാക്കുമ്പോഴും മറ്റും ഇവയുടെ കടിയേല്‍ക്കാനും സാധ്യതയേറെയാണ്. കരുതലോടെയായിരിക്കണം ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടേണ്ടത്. കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയാണ് പ്രധാനം. വിഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് അത്യാവശ്യമാണ്.
പരിഭ്രാന്തരാകരുത്, കടിയേറ്റയാളെ പേടിപ്പിക്കരുത്, പേടിച്ചാല്‍ രക്തയോട്ടം കൂടും. വിഷം ശരീരത്തില്‍ അതിവേഗം വ്യാപിക്കും. കടിയേറ്റയാളെ നിരപ്പായ സ്ഥലത്ത് കിടത്തിയതിനു ശേഷം മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. മുറിവിനുമുകളില്‍ കയറോ തുണിയോ ഉപയോഗിച്ച് മുറുക്കി കെട്ടണമെന്നില്ല. മുറുക്കി കെട്ടുന്നത് രക്തയോട്ടം നിലച്ച് കോശങ്ങള്‍ നശിക്കാനിടയാക്കും. ഒരു വിരല് കടക്കുന്ന രീതിയില്‍ അയച്ചാണ് കെട്ടേണ്ടത്. കടിയേറ്റയാളെ വിഷചികിത്സ ലഭ്യമായ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha


























