കുതിച്ചുയർന്ന് പിഎസ്എൽവി സി62... ശ്രീഹരിക്കോട്ടയിൽ നിർണായകദൗത്യം... 2026ലെ ഐഎസ് ആർഒയുടെ ആദ്യ വിക്ഷേപണം

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഡിആര്‍ഡിഒയുടെ അന്വേഷ (Anvesha) ഉപഗ്രഹം അടക്കം 16 പേലോഡുകളുമായാണ് പിഎസ്എല്‍വി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്.
ഇന്ന് രാവിലെ 10.17-നായിരുന്നു വിക്ഷേപണം നടന്നത്. പിഎസ്എല്‍വിയുടെ കഴിഞ്ഞ വർഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യം എന്ന നിലയിലും 2026-ലെ ആദ്യ വിക്ഷേപണം എന്ന നിലയിലും ഇസ്രോയെ സംബന്ധിച്ച് അഭിമാന നിമിഷമാണ് പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1-യുടെ ലോഞ്ച്.
അതേസമയം ഭ്രമണപഥത്തിൽ വച്ച് ഉപഗ്രഹത്തിൽ ഇന്ധനം നിറയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാനാണ് ഇന്ത്യ തയാറെടുക്കുന്നത്. ഇതുവരെ ചൈനയ്ക്കു മാത്രമേ ഈ സാങ്കേതിക വിദ്യ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വർഷമാണ് ചൈന ഈ നേട്ടം കൈവരിച്ചത്.
"
https://www.facebook.com/Malayalivartha


























