കേരളത്തോട് പകപോക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാർ പെരുമാറുന്നതെന്നും ഇതിന് പിന്തുണ നൽകുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി

കേരളത്തോട് പകപോക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാർ പെരുമാറുന്നതെന്നും ഇതിന് പിന്തുണ നൽകുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി .
എൽഡിഎഫ് അധികാരത്തിലിരിക്കുമ്പോൾ നാട് മുന്നോട്ട് പോകാനായി പാടില്ലെന്ന ഹീനബുദ്ധി മനസിൽ വെച്ചുക്കൊണ്ടുള്ള സമീപനമാണ് ഇവർ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടക്കുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണ് നടക്കുന്നത്. ഈ നാടിനെ തകർക്കരുത്, നാടിന് അർഹതപ്പെട്ടത് നിഷേധിക്കരുത് എന്നാണ് കേരളം ആവശ്യപ്പെടുന്നത്.
അനർഹമായ ഒന്നും കേരളം ആവശ്യപ്പെടുന്നില്ല. കേരളത്തോട് താൽപര്യമുള്ള എല്ലാവരും ഈ അവഗണനയ്ക്കെതിരെ ഒന്നിച്ചു ശബ്ദമുയർത്തേണ്ടതാണ്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സത്യഗ്രഹ സമരം നടക്കുന്നത്. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരത്തിൽ അണിനിരന്നു.
https://www.facebook.com/Malayalivartha
























