വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്

രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്ന നടന്‍ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതാണ് റിലീസ് വൈകുന്നതിനുള്ള കാരണം. ഇതിനുപിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നാണ് സിനിമാരംഗത്തെ പല പ്രമുഖരും പറയുന്നത്. ഇപ്പോഴിതാ സംവിധായകന്‍ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്തിരിക്കുകയാണ്. ഒരു നടന്‍ ഇത്രത്തോളം ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ താന്‍ ഇനി അഭിനയിക്കാനില്ല ജനസേവനത്തിനാണെന്ന് പറഞ്ഞ ഒരാള്‍ പോലും മുന്‍പ് ഉണ്ടായിട്ടില്ല' ആലപ്പി അഷ്‌റഫ് പറഞ്ഞു.
'തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവിതത്തിലെ പ്രധാന ഘടകമാണ് സിനിമ. മോഹന്‍ലാലിന്റെ പത്തിരട്ടി ശക്തനാണ് വിജയ്. പത്ത് മോഹന്‍ലാല്‍ ഒത്തുചേര്‍ന്നാലുള്ള താരമൂല്യമാണ് അദ്ദേഹത്തിനുള്ളത്. മോഹന്‍ലാല്‍ ഒരു ചിത്രത്തിന് പ്രതിഫലമായി 25 കോടി രൂപവരെ വാങ്ങുന്നുണ്ടെങ്കില്‍ വിജയ് അതിന്റെ പത്തിരട്ടി 250 കോടി രൂപവരെയാണ് പ്രതിഫലമായി വാങ്ങുന്നത്. മോഹന്‍ലാലിന്റെ ഒരു ചിത്രം ലോകം മുഴുവന്‍ 500 തീയേറ്ററുകളിലാണ് ഓടുന്നതെങ്കില്‍ വിജയ്‌യുടെ ചിത്രം 5000 തീയേറ്ററുകളിലാണ് ഓടുന്നത്. അമേരിക്ക, കാനഡ,യുകെ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ വന്‍രാജ്യങ്ങളില്‍ കൂടാകെ സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സിനിമ കാണാന്‍ ആരാധകരുണ്ട്.
വിജയ്‌യുടെ ജനനായകന്റെ വിദേശ വിതരണ അവകാശം വിറ്റുപോയിരിക്കുന്നത് 78 കോടി രൂപയ്ക്കാണ്. ആ ചിത്രത്തിന്റെ തമിഴ് സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് സീ ടിവിക്ക് വിറ്റിരിക്കുന്നത് 64 കോടി രൂപയ്ക്കാണ്. ഷാരൂഖ് ഖാനെയും രജനീകാന്തിനെയും കടത്തിവെട്ടി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി വിജയ് മാറി.
https://www.facebook.com/Malayalivartha
























