രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന

വീണ്ടും പോലീസിന്റെ അർധരാത്രി ഓപ്പറേഷൻ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചനകളുള്ളത് .
പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിരിക്കുകയാണ്. സാമ്പത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇ-മെയിൽ പരാതിയിൽ പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക സംഘമാണ് സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും പിന്നാലെ പാലക്കാട്ടെത്തി രാഹുൽ മാങ്കൂട്ടത്തിലിനെ അതീവ രഹസ്യമായി കസ്റ്റഡിയിലെടുത്തതും.
അതേസമയം ശനിയാഴ്ച രാത്രി 12.30- ഓടെയാണ് പാലക്കാട് കെപിഎം റീജൻസിയിൽനിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇതിനുള്ള ഒരുക്കങ്ങൾ വൈകുന്നേരം തന്നെ തുടങ്ങിയിരുന്നതായാണ് സൂചനകളുള്ളത്. രാത്രി 12.30 ഓടെയാണ് എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തത്. പഴുതടച്ച നീക്കത്തിലൂടെയാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്.
ഹോട്ടലിൽ എത്തി റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് റൂമിലെത്തിയത്. ഇന്നലെ രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു രാഹുലിന്‍റെ താമസം. രാഹുൽ പാലക്കാട് എത്തിയ അന്ന് മുതൽ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha


























