എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുമ്പില്‍ എത്തുന്ന രാഷ്ട്രീയക്കാരും ചാനലുകാരും കൂടി തീര്‍ക്കുന്നത്... തിരുവോണ ദിനത്തിലും ഇരമ്പിയെത്തുന്ന ദുഃഖം മനസിലൊതുക്കി ക്യാമ്പുകളില്‍ താമസിക്കുന്നവര്‍; ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ കടത്തുന്നവരെ പിടികൂടാന്‍ സര്‍ക്കാര്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ സര്‍വവും നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് ഇപ്പോള്‍ ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളു. ദയവായി ചാനലുകാരും രാഷ്ട്രീയക്കാരും ക്യാമ്പുകളില്‍ വരരുത്.
മന്ത്രി എ കെ ശശീന്ദ്രന്‍ തലയില്‍ അരി ചുമന്നു നടക്കുന്നു. തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും അണിഞ്ഞ് ഹൈബി ഈഡന്‍ എം എല്‍ എ ചളി കോരുന്നു. വി ഡി സതീശന്‍ ഷേവ് ചെയ്തിട്ട് ദിവസങ്ങളായി. ഇത്രയധികം നാട്യങ്ങള്‍ എന്തിനാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
രാഷ്ട്രീയക്കാര്‍ക്ക് പിന്നാലെ ചാനലുകാര്‍ വരുന്നതാണ് വിഷയം. ചാനലുകള്‍ കാണുന്നതോടെ രാഷ്ട്രീയക്കാരുടെ സ്വഭാവം മാറും. അവര്‍ തൂമ്പയും കൈകോട്ടുമെടുത്ത് പണി തുടങ്ങും. ചാനലുകാര്‍ മാറുന്നതോടെ ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകി കാറില്‍ കയറി സ്ഥലം വിടും. ഇത് അണ്‍ സഹിക്കബിള്‍ ആണെന്ന് താമസക്കാര്‍ പറയുന്നു.
തിരുവോണ ദിനത്തിലും ഇരമ്പിയെത്തുന്ന ദുഃഖം മനസിലൊതുക്കിയാണ് പലരും ക്യാമ്പുകളില്‍ താമസിക്കുന്നത്. പലര്‍ക്കും വീടുകളിലേക്ക് മടങ്ങണമെന്നുണ്ട്. എന്നാല്‍ അതിനുള്ള സാഹചര്യം വീടുകളിലില്ല. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരു കിറ്റ് നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം, എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം കിറ്റില്‍ ഒരുങ്ങുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. വീടുകള്‍ സ്വയം വൃത്തിയാക്കി താമസം തുടങ്ങിയവര്‍ യഥേഷ്ടമുണ്ട്. അതാണ് നടക്കുന്നതെന്ന് ക്യാമ്പിലുള്ളവര്‍ പറയുന്നു.
അതേ സമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പ്രവഹിക്കുന്ന സാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പല ക്യാമ്പുകളിലും പരാതിയുണ്ട്. ചെങ്ങന്നൂരിലെ ക്യാമ്പുകളില്‍ ഭക്ഷണം ഒഴികെ മറ്റൊന്നും ലഭിക്കുന്നില്ല. ഇതെല്ലാം പ്രാദേശിക രാഷ്ട്രീയക്കാര്‍ കടത്തികൊണ്ടു പോകുന്നു എന്നാണ് ആരോപണം. അതിന് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടത്രേ.
വയനാട്ടില്‍ ദുരിതാശ്വാസ സാധനങ്ങള്‍ കടത്തിയതിന് റവന്യു ഉദ്യോഗസ്ഥരാണ് പിടിയിലായത്. ലോഡുകണക്കിന് സാധനങ്ങളാണ് തങ്ങള്‍ക്കായി എത്തുന്നതെന്ന് ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ പത്രങ്ങളില്‍ വായിക്കുന്നുണ്ട്. മുഖ്യമന്ത്രി വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതാണ്. പക്ഷേ ഒരു ഫലവുമുണ്ടായില്ല. ചുരുക്കത്തില്‍ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലാണ് ക്യാമ്പുകാര്‍ നീങ്ങുന്നത്. അതിനിടയിലാണ് ഫോട്ടോ എടുക്കാനും വീഡിയോ പിടിക്കാനും രാഷ്ട്രീയക്കാര്‍ തിക്കിതിരക്കുന്നത്.
https://www.facebook.com/Malayalivartha
























