മലയാളികള്‍ക്ക് ഇന്ന് അതിജീവനത്തിന്റെ തിരുവോണം; കളികളും പാട്ടുകളുമായി പ്രതീക്ഷയിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍; ക്യാമ്പുകളില്‍ ഓണസദ്യയും; അതിജീവിക്കും നമ്മളൊറ്റക്കെട്ടായി

പ്രളയം പെയ്തിറങ്ങിയ കറുത്തദിനങ്ങളുടെ ഫലവും പേറി ജീവിക്കുന്ന മലയാളികള്‍ക്ക് ഇന്ന് അതിജീവനത്തിന്റെ തിരുവോണമാണ്. ഏകദേശം എട്ടരലക്ഷത്തോളം ആളുകളാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ ക്യാമ്പുകളിലുള്ളത്. കളികളും പാട്ടുകളുമായി അതിജീവനത്തിന്റെ പ്രതീക്ഷയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണത്തെ വരവേല്‍ക്കുകയാണ്. പല ക്യാമ്പുകളിലും കുട്ടികള്‍ പൂക്കളം തീര്‍ത്തു. ഓണസദ്യയും ക്യാമ്പുകളില്‍ തയ്യാറാകുന്നുണ്ട്
ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണാഘോഷങ്ങളില്‍ മിതത്വം പാലിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് ഓണവിപണികളും സജീവമായിരുന്നില്ല. മൊത്തത്തില്‍ ഓണാഘോഷം വേണ്ടെന്ന തീരുമാനത്തിലാണ് മലയാളികള്‍. സര്‍ക്കാരും ഓണാഘോഷം ഉപേക്ഷിച്ചു. എല്ലാം കൊണ്ടും വിസ്മയം വാരി വിതറിയിരുന്ന തൃപ്പൂണിത്തുറ അത്തച്ചമയം ഉപേക്ഷിച്ചു. ചടങ്ങുകളില്‍ മാത്രം ഒതുക്കാനായിരുന്നു തീരുമാനം. മഹാപ്രളയത്തില്‍ കഴിയുന്ന സഹോദരങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ എങ്ങനെ ബാക്കിയുള്ളവര്‍ക്ക് ആഘോഷിക്കാനാകും എന്നാണ് പലരുടെയും ചോദ്യം.
പുലികളിയില്‍ തുള്ളുന്ന തൃശൂരില്ലാതെ മലയാളികള്‍ക്ക് ഒരോണം ഇല്ല, ഇന്നാല്‍ ഇക്കുറി തൃശൂരില്‍ പുലിയിറങ്ങില്ല. ഇക്കുറി പുലികളി ഉണ്ടായിരിക്കില്ലെന്ന് പുലികളി സംഘങ്ങള്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം കളികളും പാട്ടുകളുമായി അതിജീവനത്തിന്റെ പ്രതീക്ഷയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണത്തെ വരവേല്‍ക്കുകയാണ്. പല ക്യാമ്പുകളിലും കുട്ടികള്‍ പൂക്കളം തീര്‍ത്തു. ഓണസദ്യയും ക്യാമ്പുകളില്‍ തയ്യാറാകുന്നുണ്ട്
തങ്ങള്‍ അതിജീവിക്കും എന്ന് ഉറപ്പിച്ച് തന്നെയാണ് ദുരിതത്തില്‍പ്പെട്ട ഓരോരുത്തരും. ഇവര്‍ക്കൊപ്പം ബാക്കിയുള്ളവരും ഉണ്ടാകും, അതു തന്നെയാണ് മലയാളികളുടെ തീരുമാനം.
https://www.facebook.com/Malayalivartha
























