എല്ലാം പ്രളയം കൊണ്ടുപോകുമ്പോഴും സാമ്പത്തിക ഇടപാടുകളുടെ വില പേശലല്‍ കൊണ്ടുചെന്നെത്തിച്ച കൊലപാതകം; പ്രളയത്തിനിടെ പിതൃസഹോദരന്‍ ഒമ്പത് വയസുകാരനെ പുഴയില്‍ തള്ളിയിട്ട് കൊന്നു

പ്രളയത്തിനിടെ പിതൃസഹോദരന്‍ ഒമ്പത് വയസുകാരനെ പുഴയില്‍ തള്ളിയിട്ട് കൊന്നു
നാലാം ക്ലാസ് വിദ്യാര്‍ത്ഥിയും മംഗലത്തൊടി അബ്ദുള്‍ സലീം ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെയാണ് കാണാതായിരുന്നത്
മലപ്പുറം മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ ഒമ്പതുവയസുകാരനെ പ്രളയത്തിനിടെ പുഴയില്‍ തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് ജീവനോടെ കടലുണ്ടി പുഴയില്‍ തള്ളിയതായി പിതൃസഹോദരന്‍ വെളിപ്പെടുത്തി. പിതൃ സഹോദരന്‍ മുഹമ്മദിനൊപ്പം കുട്ടി ബൈക്കില്‍ പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
കുട്ടിയെ കാണാതായെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വില പേശലിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പിതൃ സഹോദരന്‍ മൊഴി നല്‍കി.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിയും മംഗലത്തൊടി അബ്ദുള്‍ സലീം ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെയാണ് ഈ മാസം 13 മുതല്‍ കാണാതായിരുന്നത്. ഷഹീനു വേണ്ടി ആനക്കയം പുഴയില്‍ തിരച്ചില്‍ തുടങ്ങി. കാണാതായ സ്ഥലത്തുനിന്നും 16 കിലോമീറ്റര്‍ മാറി തറവാടുവീടിനടുത്തു വെച്ച് കുട്ടിയുടെ യൂണിഫോമും ബാഗും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























