മനസ്സിനെ വേദനിപ്പിക്കുന്ന കാഴ്ച; വീടിന്റെ താഴേക്ക് ഇറങ്ങിയതോടെ കാലുവഴുതി വെള്ളത്തില്‍ വീണു തലയിടിച്ചു മരിച്ചു; ഒലിച്ചു പോകാതിരിക്കാന്‍ ഭര്‍ത്താവിന്റെ മൃതദേഹം കെട്ടിയിട്ട് വീട്ടമ്മ കാത്തിരുന്നത് രണ്ടുദിവസം; പ്രളയത്തിന്റെ

പ്രളയത്തിന്റെ ദുരിതത്തിന്റെ നീറുന്ന കാഴ്ചകള്‍ക്കിടയില്‍ നോവുന്ന വാര്‍ത്തയുമായി ഒരു വീട്ടമ്മ. പ്രളയം വന്‍നാശം വിതച്ച പാണ്ടനാട്ടിലാണു സംഭവം. പ്രളയത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹത്തിനാണ് ഈ വീട്ടമ്മ കാവലിരുന്നത്. മൃതദേഹം ഒലിച്ചു പോകാതിരിക്കാന്‍ കെട്ടിയിട്ടാണു ഭാര്യ രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ കുടിക്കാതെ കാവലിരുന്നത്. മരണം നടന്നു രണ്ട് ദിവസം കഴിഞ്ഞാണ് ഇവരെ വീട്ടില്‍നിന്നു രക്ഷിക്കാനായത്.
പാണ്ടനാട്ട് പാരിഷ് ഹാളിനടുത്തുള്ള ഏബ്രഹാമിന്റെ വീടും പ്രളയത്തില്‍ വെള്ളത്തിടിയിലായിരുന്നു. ഇതോടെ വീടിനടുത്തു താമസിക്കുന്ന സഹോദരന്റെ ഭാര്യയും ഏബ്രഹാമിന്റെ വീട്ടിലേക്കെത്തി. ഇവര്‍ സുരക്ഷിതമായി രണ്ടാംനിലയില്‍ അഭയം പ്രാപിച്ചു. എന്നാല്‍ ഇതിനിടയില്‍ ഏബ്രഹാം വീടിന്റെ താഴേക്ക് ഇറങ്ങിയതോടെ കാലുവഴുതി വെള്ളത്തില്‍ വീണു തലയിടിച്ചു മരിക്കുകയായിരുന്നു. ഏബ്രഹാമിന്റെ ഭാര്യയും ബന്ധുവായ സ്ത്രീയും നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. പ്രളയജലം വീട്ടിലൂടെ ശക്തമായി ഒഴുകിത്തുടങ്ങിയപ്പോള്‍ രണ്ടുപേരും ചേര്‍ന്നു മ!!ൃതദേഹം കെട്ടിയിട്ടു.
രക്ഷാപ്രവര്‍ത്തകര്‍ എത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിേലക്ക് മാറ്റിയെങ്കിലും പ്രളയം തന്ന ഭീതിനിറഞ്ഞ ദിനങ്ങളില്‍നിന്ന് അമ്മ ഇതുവരെ മുക്തയായിട്ടില്ലെന്നു മകന്‍ പറയുന്നു. ഗോവ പോര്‍ട്ട് ട്രസ്റ്റില്‍നിന്നു വിരമിച്ച ഏബ്രഹാമിന് 64 വയസുണ്ട്. തിങ്കളാഴ്ചയാണു സംസ്‌കാരം.
https://www.facebook.com/Malayalivartha
























