ജയില്‍ വളപ്പിലെ സൗമ്യയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

നാടിനെ നടുക്കിയ കൂട്ടക്കൊലപാതക കേസിലെ പ്രതിയായ സൗമ്യ വനിതാ ജയില്‍ വളപ്പില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സ്വന്തം മാതാപിതാക്കളെയും മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജയില്‍ അധികൃതര്‍ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂര്‍ വനിതാ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയ കേസെടുത്തത്. ജയിലില്‍ വച്ച് സൗമ്യ പീഡനത്തിനിരയായോ എന്നും പരിശോധിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ജയിലിലെ ഡയറി ഫാമില്‍ ജോലിചെയ്യുന്ന സൗമ്യ സമീപത്തെ കശുമാവിലാണ് സാരി ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ജയില്‍ ഡിജിപിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























