മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യത

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തു 322 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഈമാസം എട്ടു മുതല്‍ ഇന്നുവരെയുളള കണക്കനുസരിച്ചാണിത്. 1,093 ദുരിതാശ്വാസ ക്യാംപുകളിലായി 3,42,699 പേര്‍ കഴിയുന്നുണ്ട്. 56,000 ഉപഭോക്താക്കള്‍ക്കു വൈദ്യുതി പുനസ്ഥാപിക്കണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വരുന്ന മൂന്നുമണിക്കൂറില്‍ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കാലാവസ്ഥാ കേന്ദ്രവും സമുദ്രഗവേഷണകേന്ദ്രവുമാണ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha


























