കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനത്തിന് സഭയുടെ സമ്മര്‍ദമുണ്ടെന്ന വാദത്തില്‍ അതൃപ്തിയുമായി കത്തോലിക്കാ സഭ

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഇടപെട്ടെന്ന വിവരം പരസ്യമാക്കിയതില്‍ അതൃപ്തി പ്രകടമാക്കി കത്തോലിക്കാ സഭ. സഭയുടെ സമ്മര്‍ദമുണ്ടെന്ന പ്രമോദ് നാരായണന്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ സഭ അതൃപ്തി അറിയിച്ചു. വിഷയത്തില്‍ പാര്‍ട്ടിനേതൃത്വത്തിനും സഹ എംഎല്‍എമാര്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെ എല്‍ഡിഎഫ് വിടില്ല എന്ന നിലപാടറിയിച്ചതിലും അതൃപ്തിയുണ്ടെന്നാണ് സൂചന.
കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിന്റെ ഭാഗമാകണമെന്ന് കത്തോലിക്കാ സഭയില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്നുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.
കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്നും പാലാ സീറ്റില്‍ മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























