പുനരധിവാസത്തിനായി ഒരുമാസത്തെ ശമ്പളം നല്‍കണമെന്നു പറയുന്ന സര്‍ക്കാര്‍ ആദ്യം ചെലവ് ചുരുക്കണമെന്ന് യുഡിഎഫ്

പ്രളയബാധിതരുടെ പുനരധിവാസത്തിനായി എല്ലാവരും ഒരുമാസത്തെ ശമ്പളം നല്‍കണമെന്നു പറയുന്ന സര്‍ക്കാര്‍ ആദ്യം ചെലവ് ചുരുക്കണമെന്നു യുഡിഎഫ്. ചീഫ് വിപ്പിനെ നിയമിക്കരുത്. ഇരുപതാം മന്ത്രിയെ പിന്‍വലിക്കുകയും വേണം. ഓഖിഫണ്ടു പോലും വകമാറ്റി ചെലവഴിച്ച സാഹചര്യത്തില്‍ പ്രളയക്കെടുതി നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേക്ക് എപ്രില്‍ വരെ 237 കോടി രൂപ സഹായമായി കിട്ടി. ചെലവഴിച്ചത് 25 കോടി മാത്രമാണ്. ബാക്കിയുള്ളത് വകമാറ്റി. ഈ സാഹചര്യത്തിലാണ് പ്രളയബാധിതര്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തിന് െ്രെടബ്യൂണല്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.
ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം സിപിഎം തട്ടിയെടുത്തു. ജനങ്ങളോടു സംഭാവന ചെയ്യാന്‍ പറയുന്ന സര്‍ക്കാര്‍ ആദ്യം ചെലവുചുരുക്കാന്‍ തയാറാകണം. അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നതാണു പ്രളയത്തിനു കാരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും മിനി മുല്ലപ്പെരിയാര്‍ ദുരന്തമാണ് നടന്നതെന്ന് എന്‍.കെ പ്രേമചന്ദ്രനും പറഞ്ഞു. ഓണദിവസം ബവ്‌റിജസ് മദ്യവില്‍പനശാലകളെല്ലാം അടച്ചിട്ട സര്‍ക്കാര്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ചത് ഉപകാരസ്മരണയുടെ ഭാഗമാണന്നും യുഡിഎഫ് ആരോപിച്ചു.
https://www.facebook.com/Malayalivartha


























