സംസ്ഥാനത്തെ പ്രളയക്കെടുതികളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് ഇന്നു തന്നെ പണം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ പ്രളയക്കെടുതികളെത്തുടര്‍ന്ന് വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപ ഇന്നു തന്നെ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പ്രളയത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ ഉടന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനമായി. നേരത്തേ ഇതിനായി കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.താത്കാലികാശ്വാസമെന്ന നിലയിലാണ് ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപ നല്കുന്നത്. തുടര്‍ച്ചയായ ബാങ്ക് അവധി കാരണമാണ് പലരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കാനാവാതിരുന്നതെന്ന് ഇന്നലെ രാവിലെ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിലയിരുത്തി
വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് പമ്പുപയോഗിച്ച് വെള്ളം മാറ്റുന്നുണ്ട്. കിണറുകള്‍ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും ജല അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യും. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. കൂടാതെ വീടുകളിലും വെള്ളം വിതരണം ചെയ്യും. വീടുകളിലേക്ക് തിരിച്ചുപോകുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷണക്കിറ്റ് നല്‍കും.
നേരത്തേ ക്യാമ്പ് വിട്ടുപോയവര്‍ക്കും കിറ്റ് നല്‍കും. തിരിച്ചുപോകുന്നവര്‍ക്ക് ഭക്ഷണം പാകംചെയ്യാനുള്ള പാത്രമോ മറ്റു സൗകര്യങ്ങളോ വീടുകളിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വീടുകള്‍ താമസയോഗ്യമല്ലാതായവരുടെ വിവരവും നാശനഷ്ടങ്ങളുടെ കണക്കും ഉടന്‍ ശേഖരിക്കും. സ്‌കൂളുകള്‍ 29ന് തുറക്കുമ്പോള്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ പകരം സംവിധാനം ഒരുക്കണം. കല്യാണമണ്ഡപങ്ങള്‍, പൊതുഹാളുകള്‍, ആള്‍ത്താമസമില്ലാത്ത വലിയവീടുകള്‍ എന്നിവ ഇതിനായി ലഭിക്കുമോ എന്ന് പരിശോധിക്കണം.
പകര്‍ച്ചവ്യാധിഭീഷണി നിലവിലുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കണം. കിണര്‍ ശുചിയാക്കുന്നതുവരെ കുടിവെള്ളം വീടുകളില്‍ എത്തിക്കണം. നഷ്ടമായ സര്‍ട്ടിഫിക്കറ്റുകളും മറ്റും നല്കാന്‍ സെപ്റ്റംബര്‍ മൂന്നിന് നടപടി തുടങ്ങും. ദുരിതാശ്വാസത്തിന്റെപേരില്‍ പണപ്പിരിവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നല്‍കരുതെന്ന പ്രചാരണം തുടങ്ങിയവയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
സാധനങ്ങള്‍ക്ക് കൊള്ളവില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കും. രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്കിയ കളക്ടര്‍മാരെ മുഖ്യമന്ത്രി അനുമോദിച്ചു.
https://www.facebook.com/Malayalivartha


























