വരാപുഴ ശ്രീജിത്ത്, കോട്ടയം കെവിന്‍ തുടങ്ങിയ കേസുകളില്‍ പോലീസ് ഏറെ പേരുദോഷം കേട്ടതിന് ശേഷം പ്രളയത്തില്‍ കൈത്താങ്ങായി പോലീസ്

പ്രളയക്കെടുതി നേരിട്ടതില്‍ പോലീസിന്റെ പങ്ക് അഭിമാനകരം. ഏറെ പേരുദോഷത്തിന് ശേഷമാണ് പോലീസ് കൈയ്യടി നേടുന്നത്. ലക്ഷക്കണക്കിനാളുകള്‍ ദുരിതത്തിലാകവേ എല്ലാം മറന്ന് സഹായവുമായി വന്നവരാണ് പോലീസുകാര്‍. തങ്ങളുടെ ഡ്യൂട്ടി ജനസേവനമാണെന്ന് അവര്‍ തെളിയിച്ചു. രക്ഷപ്പെടുത്തല്‍ മുതല്‍ തറകഴുകാന്‍ വരെ അവര്‍ തയ്യാറായി. റാങ്കുകളുടെ വ്യത്യാസമില്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ശുചീകരണത്തിനെത്തി മാതൃകയായി.
പ്രളയം നേരിടുന്നതില്‍ പോലീസ് കാണിച്ച ശുഷ്‌ക്കാന്തിയും സേവന സന്നദ്ധതയും അങ്ങേയറ്റം പ്രശംസനീയവും അഭിമാനകരവുമാണെന്നു മുഖ്യമന്ത്രി പോലും അഭിപ്രായപ്പെട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി മുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വരെയുള്ളവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ ബാധിത പ്രദേശങ്ങളില്‍ പൊതു ചുമതല കളക്ടര്‍മാര്‍ക്കായിരുന്നെങ്കിലും രക്ഷാ പ്രവര്‍ത്തനത്തിന്റെ ചുമതല പോലീസിനായിരുന്നു. ആ ചുമതല മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ പോലീസിനു കഴിഞ്ഞു. കമ്മ്യൂണിക്കേഷന്‍ ശൃംഖലകള്‍ തകരാറിലായപ്പോള്‍ വാര്‍ത്താ വിനിമയം പുനസ്ഥാപിച്ചത് പോലീസിന്റെ സംവിധാനങ്ങള്‍ വഴിയാണ്. അവലോകന യോഗങ്ങളില്‍ കൃത്യമായ വിവരം നല്‍കാന്‍ ഇന്റലിജന്‍സിനായത് പ്ലാനിങ്ങിന് ഏറെ സഹായിച്ചു. പുനരധിവാസത്തിലും പോലീസിന് മുഖ്യ പങ്കു വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തിന്റെ ഭാഗമായി അടിഞ്ഞു കൂടിയ പാഴ് വസ്തുക്കള്‍ ജലാശയങ്ങളിലേക്കും നദികളിലേക്കും വലിച്ചെറിയുന്നതു കര്‍ശനമായി തടയണമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദ്ദേശിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ധനസഹായത്തിനും അവര്‍ പിന്നിലല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പോലീസ് വകുപ്പിന്റേതായി കുറഞ്ഞത് പത്തുകോടി രൂപ സമാഹരിച്ച് നല്‍കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും വീടുകളിലേയ്ക്കുള്ള തിരിച്ചുപോക്കിലും പോലീസിന്റെ സംരക്ഷണം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ അറിയിച്ചു.
ഓപ്പറേഷന്‍ ജലരക്ഷ 2 എന്നപേരില്‍ ലോക്കല്‍ പോലീസുള്‍പ്പെട 30,000 പോലീസുകാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങള്‍ക്കായി വനിതാ പോലീസുകാരെയും നിയമിക്കും. ലോക്കല്‍ പോലീസിന് പുറമെ എ.പി. ബറ്റാലിയന്‍. വനിതാ ബറ്റാലിയന്‍, ആര്‍.ആര്‍.എഫ്, തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പോലീസുദ്യോഗസ്ഥരെ വീടുകളുടെ ശുചീകരണത്തിനും മറ്റും നിയോഗിക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനൊപ്പം എസ്. എച്ച്. ഒ മാരുടെ നേതൃത്യത്തില്‍ ലോക്കല്‍ പോലീസ് ഗതാഗത തടസ്സം മാറ്റുക, വീടുകളില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, തകര്‍ന്ന റോഡുകളും മറ്റും ഗതാഗത യോഗ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തും. മൂന്ന് കുടുംബത്തിന്റെ പുനരധിവാസം സംസ്ഥാന പോലീസ് മേധാവി ഏറ്റെടുക്കും.
https://www.facebook.com/Malayalivartha


























