രതീഷിന്റെയും അമ്മുവിന്റെയും ജീവിതത്തിൽ പ്രളയം തകർത്തത് പ്രണയത്തിനിടയിൽ വില്ലനായ് നിന്ന ജാതിയുടെ അതിര്‍വരമ്പുകള്‍; ആലപ്പുഴ ബിലീവിയേഴ്സ് ചര്‍ച്ച് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രതീഷിന്റെയും അമ്മുവിന്റെയും പ്രണയ സാഫല്യം

ജാതിയുടെ അതിര്‍വരമ്പുകള്‍ മറികടന്നു ശ്രീനാരായണഗുരുദേവന്റെ ജയന്തിദിനത്തിലായി മാംഗല്യം. കണ്ണൂര്‍ ആലങ്കോട് ചാപ്പിലി വീട്ടില്‍ നാണു-ലതാ ദമ്പതികളുടെ മകന്‍ രതീഷും ചമ്പക്കുളം കന്നേകോണിത്തറ വീട്ടില്‍ ബിജു-നിര്‍മല ദമ്പതികളുടെ മകള്‍ അമ്മുവുമാണ് ഒന്നായത്. എം എല്‍ എയും പഞ്ചായത്ത് അധികൃതരും മതപുരോഹിതരും പൊലീസും സര്‍ക്കാരുദ്യോഗസ്ഥരും ഒരുമിച്ചാണ് രതീഷിന്റെയും അമ്മുവിന്റെയും പ്രണയവിവാഹം നടത്തിക്കൊടുത്തത്. ആലപ്പുഴ ബിലീവിയേഴ്സ് ചര്‍ച്ച് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും രതീഷിന്റെയും അമ്മുവിന്റെയും പ്രണയ സാഫല്യം
അമ്മുവിന്റെ ബന്ധുക്കളില്‍ പലരും പല ക്യാമ്പുകളിലായാണ് കഴിയുന്നത്. ഇവരെയും നാട്ടുകാരെയും വിവാഹദിവസം സ്‌കൂളിലെത്തിക്കാന്‍ പഞ്ചായത്ത് നടപടിയെടുത്തു. ഇവരെ സഹായിക്കാന്‍ സ്‌കൂള്‍ അധികൃതര്‍, ഹരിതസേനാംഗങ്ങള്‍, എ.ഡി.എസ്., സി.ഡി.എസ്. പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരന്നതോടെ എല്ലാം മംഗളകരമായി. ബിലീവേഴ്‌സ് ചര്‍ച്ചും സഹായിച്ചു. എല്ലാ മതാചാരങ്ങളോടെയുമായിരുന്നു ചടങ്ങ്. എ.എം.ആരിഫ് എം.എല്‍.എ.യാണ് വരനെ അണിയിക്കാനുള്ള പൂമാല വധുവിന് കൈമാറിയത്.
ചമ്ബക്കുളം കന്നേകോണിത്തറ വീട്ടില്‍ ബിജുവിന്റെയും നിര്‍മലയുടേയും മകള്‍ അമ്മുവിന്റെയും വിവാഹം ഈ മാസം 21ന് നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാല്‍പ്രളയത്തോടെ കുടുംബം മുഴുവന്‍ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റപ്പെട്ടു. ഇതോടെ മുഹൂര്‍ത്തവും തീയതിയും മാറി. പിന്നെയുണ്ടായിരുന്നത് ആഗസ്ത് 27ലെ മുഹൂര്‍ത്തമായിരുന്നു. അതു നടക്കില്ല അന്ന അവസ്ഥ വന്നതോടെയാണ് കഴിഞ്ഞ ഞായറാഴ്ച ബിജു ക്യാമ്ബധികൃതരുടെ മുന്നില്‍ പ്രശ്നം അവതരിപ്പിച്ചത്.
തുടര്‍ന്നങ്ങോട്ട് ക്യാമ്ബ് മുഴുവന്‍ കല്യാണത്തിനുള്ള ഒരുക്കത്തിലായി. കണ്ണൂര്‍ ആലങ്കോട് ചാപ്പിലി വീട്ടില്‍ നാണുവിന്റെയും ലതയുടെയും മകനാണ് രതീഷ്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യാന്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് അമ്മുവിനെ രതീഷ് പരിചയപ്പെട്ടത്. തുടര്‍ന്നു പ്രണയമായി. ഇതാണ് ദുരിതവേളയിലും സാഫല്യമായത്. ദുരിതാശ്വാസ ക്യാമ്പിലെ വിവാഹം അതിജീവനത്തിന്റെ മറ്റൊരു സന്താഷമുഹൂര്‍ത്തമാണു സമ്മാനിക്കുന്നത്.
https://www.facebook.com/Malayalivartha


























