കൂട്ടിനകത്തുള്ള പട്ടി പുറത്തേയ്ക്ക് ചാടി; പേടിച്ച് വിറച്ച് പിന്നോട്ട് നീങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടു: ഒടുവിൽ കാല്‍മുട്ട് ട്രാക്കിലുരച്ച് കമ്പിയിൽ തൂങ്ങിപ്പിടിച്ച ഗാര്‍ഡുമായി ട്രെയിന്‍പോയി; തൃശൂരിൽ സംഭവിച്ചത്...

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ പരശുറാം എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനിനു സിഗ്നല്‍ നല്‍കിയ ശേഷം കോച്ചില്‍ കയറിയ ഗാർഡ് രാമമൂര്‍ത്തിയ്ക്ക് നേരെ നായ കുരച്ച് ചാടിയപ്പോൾ അപകടത്തിൽപ്പെട്ട ഗാർഡിനെ രക്ഷപ്പെട്ടുത്തുകയായിരുന്നു. ഷൊര്‍ണൂരില്‍നിന്നു ഡ്യൂട്ടിക്ക് കയറിയ രാമമൂര്‍ത്തിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
പുറത്തേക്ക് വീഴാതിരിക്കാന്‍ വാതിലിനോട് ചേര്‍ന്ന കമ്ബിയില്‍ അദ്ദേഹം പിടിച്ചുനിന്നു. ഇതിനിടെ ഗാര്‍ഡിനെയും വലിച്ചിഴച്ച് ട്രെയിന്‍ സ്‌റ്റേഷനില്‍നിന്നു മുന്നോട്ടുനീങ്ങി. തൊട്ടുമുന്നിലെ കോച്ചിലെ യാത്രികന്‍ ചങ്ങല വലിച്ചതിനെത്തുടര്‍ന്നാണു ട്രെയിന്‍ നിര്‍ത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഗുഡ്‌സ് കംപാര്‍ട്ട്‌മെന്റില്‍നിന്ന് സാധനങ്ങള്‍ ഇറക്കാനും കയറ്റാനും രാമമൂര്‍ത്തി നിര്‍ദേശം നല്‍കി.
ട്രെയിന്‍ വിടാറായപ്പോഴാണ് തമിഴ്‌നാട് സ്വദേശിയായ യുവതി പട്ടിയെ ഗാര്‍ഡിന്റെ കോച്ചിലുള്ള കൂട്ടിനകത്തേക്ക് കയറ്റിയത്. ട്രെയിന്‍ വിടാന്‍ സമയമായതിനാല്‍ യുവതി തിടുക്കത്തില്‍ ഇറങ്ങി. കൂട് നന്നായി പൂട്ടിയിരുന്നില്ല. എന്നാല്‍, ട്രെയിന്‍ നീങ്ങാന്‍ വയര്‍ലെസിലൂടെ നിര്‍ദേശം നല്‍കിയതിന് ശേഷം കോച്ചില്‍ കയറിയപ്പോഴായിരുന്നു രാമമൂര്‍ത്തിക്ക് നേരേ നായ കുരച്ചു ചാടിയത്. അവിചാരിതമായ കുരയില്‍ പേടിച്ചു പിന്നോട്ടേക്ക് ചായുന്നതിനിടയിലായിരുന്നു അപകടത്തില്‍പ്പെട്ടത്.
കാല്‍മുട്ട് ട്രാക്കിലുരച്ച് കമ്ബിയില്‍ തൂങ്ങിപ്പിടിച്ച ഗാര്‍ഡുമായി ട്രെയിന്‍പോകുന്നത് കണ്ട യാത്രക്കാര്‍ ബഹളം കൂട്ടിയപ്പോഴാണ് തൊട്ടുമുന്നിലെ കോച്ചിലിരുന്ന ഹിന്ദിക്കാരന്‍ ചങ്ങല വലിച്ചത്. ഗാര്‍ഡിനു മുട്ടുരഞ്ഞ് ചെറിയ പരുക്കുണ്ടായി. ക്ഷീണിതനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു ഗാര്‍ഡിനെ വച്ച് അരമണിക്കൂറിന് ശേഷം ട്രെയിന്‍ പുറപ്പെട്ടു.
https://www.facebook.com/Malayalivartha


























