ഉത്രാടത്തിൽ മാത്രം കേരളം കുടിച്ചത് 88 കോടി രൂപയുടെ മദ്യം ; അവിട്ട ദിനത്തില്‍ വിറ്റത് 58 കോടി രൂപയുടെ മദ്യം ; സെസ് ചുമത്തിയിട്ടും മദ്യവിൽപന സർവകാല റെക്കോർഡിലേക്ക്

ഉത്രാടത്തിന് മാത്രം കേരളം വാങ്ങിയത് 88 കോടി രൂപയുടെ മദ്യം. ജീവനക്കാരുടെ ആവശ്യാനുസരണം ഇത്തവണ തിരുവോണത്തിന് ബിവറേജസ് കോര്‍പ്പറേഷന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ദിവസം കൂടെ കണക്കിലെടുത്ത് ആവശ്യക്കാര്‍ ഉത്രാടത്തിന് തന്നെ മദ്യം വാങ്ങി്. ഇതോടുകൂടി ഉത്രാട ദിനത്തിലെ മദ്യ വിൽപന സർവകാല റെക്കോർഡിൽ എത്തി.
88 കോടി രൂപയുടെ മദ്യം ഉത്രാട ദിനമായ വെള്ളിയാഴ്ച വിറ്റപ്പോള്‍ തിരുവോണ അവധി കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസമായ അവിട്ട ദിനത്തില്‍ 58 കോടി രൂപയുടെ മദ്യം വിറ്റു. ഇരിഞ്ഞാലക്കുടയിലെ ഔട്ട്‍ലെറ്റില്‍ മാത്രം ഉത്രാടദിനത്തില്‍ 1.22 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ശരാശരി 32 കോടിയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പ്രതിദിനം വില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസം കൊണ്ട് കേരളം കുടിച്ചത് 533 കോടി രൂപയുടെ മദ്യമായിരുന്നു. സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന് 270 ഔട്ട്‍ലെറ്റുകളാണ് ഉള്ളത്. പ്രളയത്തെതുടര്‍ന്ന് വെള്ളംകയറി 60 ഔട്ട്‍ലെറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























