മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍. ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആല്‍ബിനെതിരെ കേസെടുത്തത്. ആളുകളെ വീട്ടിലെത്തിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം.
പ്രതിഷേധിച്ചവരെ പാസ്റ്റര്‍ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനുവരി 13നാണ് പരാതിയുടെ അടിസ്ഥാനത്തില്‍ ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ കാണ്‍പൂരിലെ ജയിലിലാണ് ആല്‍ബിന്‍.
https://www.facebook.com/Malayalivartha
























