ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി

ഓസ്‌ട്രേലിയയിലെ വിക്ടോറിയ പ്രവിശ്യയില്‍ അതിശക്തമായ മഴയില്‍ വിനോദസഞ്ചാര കേന്ദ്രമായ ഗ്രേറ്റ് ഓഷ്യനില്‍ ജനജീവിതമാകെ സ്തംഭിച്ച അവസ്ഥയിലാണ്. വന്‍ നാശനഷ്ടങ്ങളാണ് പ്രളയം വിതച്ചത്. ചെളിയും മണ്ണും കലര്‍ന്ന മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും കളിപ്പാട്ടങ്ങള്‍ പോലെ ഒഴുകി നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്. ദുരന്തം സംഭവിച്ച ശേഷമാണ് ഫോണുകളില്‍ മുന്നറിയിപ്പ് സന്ദേശം എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഒഴുക്കില്‍പ്പെട്ട വാഹനങ്ങള്‍ പലതും തലകീഴായി മറിയുകയും പാലങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയുമാണ്.ഇത് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വദ്ധിപ്പിച്ചു. മേഖലയിലെ 6,500ഓളം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. ഗതാഗതം അപകടകരമായതിനാല്‍ റോഡുകള്‍ അടച്ചു. ക്യാമ്പ് സൈറ്റുകളില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന് ആളുകളാണ് പ്രളയത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha
























