ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍

തൃപ്പൂണിത്തുറയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന മൂവര്‍ സംഘം അറസ്റ്റില്‍. തലശ്ശേരി ന്യൂമാഹി കുറിച്ചിയില്‍ വരശ്രീ വീട്ടില്‍ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെംപിള്‍ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശ്ശേരി വീട്ടില്‍ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരില്‍ വീട്ടില്‍ എം. ദേവിക (22) എന്നിവരെ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
1.270 കിലോഗ്രാം കഞ്ചാവ് പ്രതികളില്‍ നിന്ന് പിടികൂടിയത്. ചാത്താരി വൈമീതി റോഡിലുള്ള ഫ്‌ലാറ്റ് സമുച്ചയത്തിന്റെ അനക്‌സ് ഭാഗത്തുള്ള ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha
























