അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിലെ അതിജീവിതയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍. പത്തനംതിട്ട സൈബര്‍ പൊലീസാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആദ്യ പീഡന പരാതി വന്നപ്പോഴും അതിജീവിതയെ അധിക്ഷേപിച്ചു ഇവര്‍ രംഗത്തെത്തിയിരുന്നു. അന്ന് രഞ്ജിതക്കെതിരെ കേസ് എടുക്കുകയും കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു. എന്നാല്‍ പിന്നെയും രാഹുലിനെതിരെ മൂന്നാമതും പരാതി വന്നപ്പോഴും രഞ്ജിത അധിക്ഷേപിച്ചു ഫേസ്ബുക് പോസ്റ്റ് ഇടുകയായിരുന്നു.
https://www.facebook.com/Malayalivartha
























