കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയവര്‍ക്കെല്ലാം പരവതാനി വിരിച്ചു സ്വീകരണം കൊടുത്ത് വലിയ പദവികള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. അതേസമയം കോണ്‍ഗ്രസിലേക്ക് ആരെങ്കിലും വന്നാല്‍ അവരെ വര്‍ഗവഞ്ചകര്‍ എന്നുവിളിച്ചാക്ഷേപിക്കും. ഇത് ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പ് കേരളത്തില്‍ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ആരെയും പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതല്ല. സിപിഎം നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മനം മടുത്ത് ആളുകള്‍ രാജിവച്ചു പുറത്ത് വരുന്നതാണ്. സിപിഎമ്മില്‍ കമ്യൂണിസമില്ലാത്ത് കൊണ്ട് അവര്‍ പുറത്തുവരുന്നതാണ്.
കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു. അതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം. ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























