ജോലിക്കാരി സ്വര്‍ണവും പണവും മോഷ്ടിച്ചു: 55 കാരി പൊലീസ് പിടിയില്‍

ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച യുവതി പോലീസ് പിടിയില്‍. ഉഴമലയ്ക്കല്‍ പുതുകുളങ്ങര സ്വദേശിനി സുജാത (55) ആണ് പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് കേസിന്നാസ്പദമായ സംഭവം. മണ്ണാമ്മൂല നീതി നഗര്‍ ഹൗസ് നമ്പര്‍ 61 കെവിഎം ഭവനില്‍ ഭാരതിയുടെ മകള്‍ പ്രസന്നകുമാരിയുടെ വീട്ടിലായിരുന്നു മോഷണം.
ഇവിടത്തെ വീട്ടുജോലിക്കാരിയായിരുന്ന സുജാത അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുപവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും ഒരു സ്മാര്‍ട്ട് ഫോണുമാണ് കവര്‍ന്നത്. ഇന്ന് സുജാതയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നെടുമങ്ങാട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചതായി പ്രതി മൊഴി നല്‍കി. മോഷ്ടിച്ച സ്മാര്‍ട്ട് ഫോണ്‍ സുജാതയുടെ വീട്ടില്‍നിന്നു പോലീസ് കണ്ടെത്തി. പേരൂര്‍ക്കട സിഐ ഉമേഷ്, എസ്‌ഐ മധുസൂദനന്‍ പിള്ള എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























