സ്ത്രീകള്‍ വസ്ത്രത്തിന് ബുദ്ധിമുട്ടുമ്പോൾ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്ന് ഫേസ്ബുക്ക് ലൈവിൽ രസ്‌ന പവിത്രന്‍; ആരാധകന്റെ കമന്റ് വെറുപ്പിക്കലായപ്പോൾ ക്ഷുഭിതയായി താരം...

ദുരിതാശ്വാസ ക്യാംപിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ലൈവില്‍ എത്തിയ രസ്ന പവിത്രന്റെ പോസ്റ്റിൽ കമന്റിട്ട് വെറുപ്പിച്ച യുവാവിന് മറുപടിയുമായി രസ്ന. സ്ത്രീകള്‍ വസ്ത്രത്തിനും മറ്റു അവശ്യസാധനങ്ങള്‍ക്കും വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്ന് രസ്‌ന വീഡിയോയിലൂടെ പറഞ്ഞിരുന്നു. പുതിയ വസ്ത്രങ്ങള്‍ മാത്രം ക്യാംപിലേക്ക് ശേഖരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തോന്നിയ കാര്യമാണ് വീഡിയോയിലൂടെ പങ്കുവച്ചതെന്ന് രസ്‌ന പറയുന്നു.
അതിനിടെയാണ് ഒരാള്‍ ‘ഒന്നുപോടി’ എന്ന കമന്റ് ലൈവില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ രസ്‌ന ക്ഷുഭിതയായി. ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും ആളുകള്‍ മാറ്റണമെന്നും വെറുതെ തെറിവിളിക്കുന്നവര്‍ക്ക് തക്ക മറുപടി കൊടുക്കണമെന്നും രസ്‌ന പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ വീണ്ടും കമന്റ് പോസ്റ്റ് ചെയ്യൂ എന്നായിരുന്നു രസ്‌ന മറുപടിയായി നല്‍കിയത്. തുടര്‍ന്ന് നടിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha
























