നവകേരള സൃഷ്ടിക്കായി പൂര്‍ണ അധികാരമുള്ള സമിതിയെ നിയോഗിക്കണം; വിദേശ സഹായം സ്വീകരിക്കുന്നത് ഇന്ത്യയ്‌ക്ക് അപമാനമാണെന്ന് മെട്രോ മാന്‍ ഇ.ശ്രീധരന്‍

മഹാപ്രളയക്കെടുതി അനുഭവിക്കുന്ന കേരളം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് ഇന്ത്യയ്‌ക്ക് അപമാനമാണെന്ന് മെട്രോ മാന്‍ ഇ.ശ്രീധരന്‍. ആവശ്യമായ ഫണ്ട് നിലവില്‍ ഇന്ത്യയ്‌ക്കുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
സംസ്ഥാനത്തെ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്നും അദ്ദേഹം ആരോപിച്ചു. മഴ ശക്തമാകുന്നതിന് മുമ്പേ കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നുവിടണമായിരുന്നു. വെള്ളം കൂടുതലായി സംരക്ഷിച്ച് നിറുത്തേണ്ട കാര്യമുണ്ടായിരുന്നില്ല. നവകേരള സൃഷ്ടിക്കായി പൂര്‍ണ അധികാരമുള്ള സമിതിയെ നിയോഗിക്കണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിന് വേണ്ട ഉപദേശം നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























