അര്‍ണബ് സ്വന്തമായി ചാനല്‍ തുടങ്ങിയതോടെ മോദി അനുകൂലിയായി ; അര്‍ണബ് ഗോസ്വാമിക്കുനേരെ ആഞ്ഞടിച്ച് മേജര്‍ രവി

റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കുനേരെ ആഞ്ഞടിച്ച് മേജര്‍ രവി. അര്‍ണബ് ഗോസ്വാമിയോട് സഹതാപം മാത്രമേയുള്ളുവെന്ന് മേജര്‍ രവി. പ്രളയത്തില്‍ നിന്നും കരകയറാന്‍ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച അര്‍ണബിന് ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
അര്‍ണബ് സ്വന്തമായി ചാനല്‍ തുടങ്ങിയതോടെ മോദി അനുകൂലിയായി. പൂര്‍ണമായും ബിജെപി ചായ്‌വുള്ള ചാനലിന്റെ മേധാവിയായെന്നും. അര്‍ണബിനോട് ഇപ്പോല്‍ സഹതാപം മാത്രമാണ്. എസി റൂമില്‍ ഇരുന്ന് കുറച്ച് വിവരങ്ങളും ശേഖരിച്ച് വായില്‍ തോന്നിയത് വിളിച്ചുപറയലല്ല മാധ്യമപ്രവര്‍ത്തനം.
'ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണ് ഇവര്‍' ഇങ്ങനെയാണല്ലോ അര്‍ണബിന്റെ വാക്കുകള്‍. അത് ആരെ വേണമെങ്കിലും എത് പാര്‍ട്ടിയെ വേണമെങ്കിലും ആകാം. ഏതായാലും അത് ഞാനുള്‍പ്പെടെയുള്ള മലയാളികളെയാണ് പറഞ്ഞത്. ഇങ്ങനെ പറയാന്‍ ആരാണ് അര്‍ണബ്. ആരാണ് അതിന് അനുവാദം കൊടുത്തിരിക്കുന്നത്. ഞാന്‍ പറയുന്നു, അര്‍ണബ് താങ്കളാണ് പമ്പര വിഡ്ഢി. ഞാന്‍ നിങ്ങളെ വെറുക്കുന്നു എന്ന് മേജർ രവി പറഞ്ഞു.
https://www.facebook.com/Malayalivartha
























