മാസവരുമാനമില്ല, പുതിയപുസ്തകത്തിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിലേക്ക്; പുതിയ കേരളത്തെ പണിതുയർത്താൻ കെ ആര്‍ മീരയുടെ സംഭാവന ഇങ്ങനെ

നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്ത 'സാലറി ചലഞ്ചി'ന് പിന്തുണയേറുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ഉള്‍പ്പെടെ ഒട്ടേറ ആളുകള്‍ ഒരു മാസത്തെ ശമ്ബളം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. സാഹിത്യകാരി കെ ആര്‍ മീരയും മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മാസവരുമാനമില്ലാത്തതിനാല്‍ പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ ഒരുലക്ഷത്തി എഴുപത്തിയേഴായിരം രൂപയാണ് അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ ആര്‍ മീര ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മാസവരുമാനമില്ല. അതുകൊണ്ട്, 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71000/ ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























