മലയാറ്റൂര്‍ പാലത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ പെരിയാറിലേക്ക് തള്ളിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു

മലയാറ്റൂര്‍ പാലത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ പെരിയാറിലേക്ക് തള്ളിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജല സ്രോതസുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രളയ ബാധിത പ്രദേശങ്ങളില്‍ കുമിഞ്ഞ് കൂടിയ മാലിന്യങ്ങളാണ് പെരിയാറിലേക്കും മറ്റു ജലാശയങ്ങളിലേക്കും തള്ളുന്നത്.
വീടുകളില്‍ നനഞ്ഞ് പോയ കിടക്കകള്‍ മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ മാലിന്യങ്ങളുളെല്ലാം പുഴയുടെ തീരങ്ങളില്‍ നിക്ഷേപിക്കുകയാണ്. പുഴകളെ മലിനമാക്കുന്നതില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പുറകിലല്ല. പാതയോരങ്ങളില്‍ അടിഞ്ഞ് കൂടിയ മാലിന്യ കൂമ്പാരം അധികാരികളും പുഴയിലേക്കാണ് തള്ളി വിടുന്നത്.
ജല സ്രോതസുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി കൈകൊള്ളാനാണ് പൊലീസിന്റെ തീരുമാനം. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ സൗകര്യമില്ലാത്ത പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഈ മാലിന്യങ്ങള്‍ ബാധ്യതയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























