പോലീസിന്റെയും ബന്ധുക്കളുടെയും സാങ്കേന്തിക വിദ്യയുടെയും കണ്ണുവെട്ടിച്ച് സാധാരണ ഒരു പെൺകുട്ടിക്ക് എത്രനാൾ കാണാമറയത്ത് ഇരിക്കാൻ കഴിയും ...

ജസ്ന എന്ന പെൺകുട്ടിയെ തിരോധാനം സംഭവിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞു. ഇതുവരെയും ജസ്‌നയെ പറ്റി പോലീസിനോ ബന്ധുക്കൾക്കോ യാതൊരു വിവരവും ലഭിച്ചില്ല. ജസ്‌ന എവിടെ പോയി എന്ന് കഴിഞ്ഞ അഞ്ച് മാസമായി കേരളം ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണ്.
കാഞ്ഞിരപ്പള്ളി സെയിന്‍റ് ഡോമിനിക് കോളജിലെ ബികോം വിദ്യാർത്ഥിനിയായ ജസ്ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് വീടുവിട്ട ഇറങ്ങിയത്. ഏരുമേലിയില്‍ എത്തുന്നത് വരെ ജസ്‌നയെ കണ്ടവരുണ്ട്. പിന്നിട് പെൺകുട്ടിയെ ആരുംകണ്ടില്ല. വിട്ടില്‍ മടങ്ങി എത്താത്തതിനെ തുടർന്ന് ആദ്യം ഏരുമേലി പോലിസിന് പരാതി നല്‍കി. പിന്നിട് വെച്ചുവിച്ചിറ പൊലീസന് പരാതി നല്‍കി.
ജസ്ന സ്മാർട്ട്ഫോൺ ഉപയോഗിക്കാറില്ല എങ്കിലും ഫോൺകോളുകള്‍ കേന്ദ്രികരിച്ചുള്ള അന്വേഷണം സൈബർ പൊലീസ് തുടർന്നു. അന്വേഷണ സംഘം ബംഗളൂരുവിലും ജസ്‌നയെ കണ്ടു എന്ന് സംശയം ഉയർന്ന സ്ഥലങ്ങളിലും അന്വേഷണം നടത്തി. കണ്ടുകിട്ടുന്ന അജ്ഞാത മൃതദേഹങ്ങളിലും ജസ്‌നയുടേതാണോ എന്ന സംശയം നീണ്ടു. സ്വന്തം അച്ഛൻ അപായപ്പെടുത്തി എന്ന സന്ദേശത്തെത്തുടർന്ന് ദൃശ്യം മോഡൽ അന്വേഷണവും നടത്തി. ജസ്‌നയെ പറ്റി അറിയുന്നവർക്ക് വിവരം പങ്കുവയ്ക്കാനായി പലയിടങ്ങളിലും പോലീസ് പെട്ടികൾ സ്ഥാപിച്ചിരുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha
























