ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി തിരിച്ചുവരുന്നവരെ സ്വീകരിക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും

ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി തിരിച്ചുവരുന്നവരെ സ്വീകരിക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ രാവിലെ 11നാണ് യോഗമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
സെപ്റ്റംബര്‍ 12 മുതല്‍ 26 വരെ നെടുമ്പാശ്ശേരി വഴിയാണ് മടക്ക യാത്ര. മടക്ക സര്‍വീസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു.
സര്‍വിസുകള്‍ പുനഃക്രമീകരിക്കുന്നതടക്കം സാങ്കേതികമായി ചില പ്രയാസങ്ങളുണ്ട്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം മദീനയില്‍നിന്ന് സെപ്റ്റംബര്‍ 12ന് ഉച്ചക്ക് ഒന്നോടെയാണ് ആദ്യസംഘമെത്തുക. ഹാജിമാര്‍ക്ക് വിതരണം ചെയ്യാന്‍ അഞ്ച് ലിറ്റര്‍ വീതമുള്ള സംസം വെള്ളം നേരത്തേ തന്നെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























