കേരളത്തിന്റെ പുനർനിര്‍മ്മാണത്തിനായി ലോകബാങ്കിന്‍റെ സഹായം തേടാന്‍ ആലോചിച്ച് സര്‍ക്കാര്‍; പ്രളയക്കെടുതി വിലയിരുത്താനുള്ള കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്ത് ; ലോകബാങ്ക് പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി

പ്രളയ കെടുതിയിൽ ദുരന്തം അനുഭവിക്കുന്ന കേരളത്തെ കരകയറ്റാൻ ലോകബാങ്കില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വായ്പ്പ എടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആലോചന.കേരളത്തിലെ പ്രളയക്കെടുതിയെ നേരിടാന്‍ വായ്പ എടുക്കുന്നത് സംബന്ധിച്ച് ലോകബാങ്ക്, എഡിബി പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച.
അന്തര്‍ദേശീയ ധനകാര്യ ഏജന്‍സികളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വായ്പ്പ എടുക്കാന്‍ അധികാരം ഉളളതിനാല്‍ ഇതിൽ കേന്ദ്ര സര്‍ക്കാരിന്ഇടപെടാൻ ആകില്ല. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി ലോകബാങ്കിന്‍റെ പതിമൂന്ന് അംഗ പ്രതിനിധി സംഘം ഇന്ന് തലസ്ഥാനത്ത് എത്തും .രാവിലെ 9.30 ന് ചീഫ് സെക്രട്ടറിയെ കണ്ടശേഷം വൈകിട്ട് 4മണിക്ക് മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നീവരുമായും അവര്‍ ചര്‍ച്ച നടത്തും.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായ ശേഷം എത്ര തുക വായ്പ്പ എടുക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. അടിസ്ഥാന സൗകര്യമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി 20000 കോടി എങ്കിലും വേണ്ടിവരുമെന്ന് വിദഗ്ദര്‍ അഭിപ്രായപെടുന്നു.
അതേസമയം പ്രളയ കെടുതി നാശന്ഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധി സംഘവും ഇന്ന് തിരുവന്തപുരത്ത് എത്തുന്നുണ്ട്. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ധനകാര്യമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും , പൊതുമേഖലാ,ബാങ്കുകളുടെ സിഎംഡിമാരും,കാര്‍ഷികബാങ്കുകളുടെ പ്രതിനിധികളും സംഘത്തിലുണ്ട്.
https://www.facebook.com/Malayalivartha

























