പ്രളയക്കെടുതിയില്‍ വൈദ്യുതി ബോര്‍ഡിന് നഷ്‌ടമായത് 820 കോടി രൂപ ; വൈദ്യുതി നിരക്ക് ഉയരാന്‍ സാധ്യത

ശക്തമായ പ്രളയക്കെടുതിയിൽ വൈദ്യുതി ബോര്‍ഡിന് 820 കോടി രൂപയുടെ നഷ്ടം. പ്രളയത്തെ തുടര്‍ന്ന് നാല് വൈദ്യുതി ഉല്പാദന കേന്ദ്രങ്ങള്‍ക്കാണ് നാശ നഷ്ടം സംഭവിച്ചത്. വൈദ്യുത വിതരണ ശൃംഖലക്കും വലിയ നാശമാണ് ഉണ്ടായിരിക്കുന്നത്. ഇത് 350 കോടി രൂപ വരും. മാത്രമല്ല വൈദ്യുതി വിതരണം താറുമാറായതോടെ വന്ന നഷ്ടം 470 കോടിയുമാണ്. ഇതോടുകൂടി വൈദ്യുതി നിരക്ക് ഉയരാന്‍ സാധ്യത.
പ്രളയത്തില്‍ പ്രവര്‍ത്തനം നിര്‍ത്തി വച്ച 50 സബ് സ്റ്റേഷനുകളില്‍ 3 എണ്ണം ഒഴികെ ബാക്കിയെല്ലാം പ്രവര്‍ത്തനം പുനരാരംഭിച്ചു. വൈദ്യുതി മുടങ്ങിയ 25 ലക്ഷത്തിലധികം വീടുകളില്‍ ഇനി മുപ്പതിനായിരം വീടുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
https://www.facebook.com/Malayalivartha























