കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ; കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നല്‍കിയ കേസ് പരിഗണിക്കുന്നത് അടുത്ത മാസം 17 ലേക്ക് മാറ്റി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നല്‍കിയ കേസ് പരിഗണിക്കുന്നത് മാറ്റി. അടുത്ത മാസം 17 ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിലായിരുന്നു ഹര്‍ജി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് 35 ലധികം രേഖകള്‍ കിട്ടാനുണ്ടെന്നാണ് ദിലീപിന്റെ വാദം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടു കിട്ടേണ്ടത് പ്രതിഭാഗത്തിന്‍റെ അവകാശമാണെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു.
അതേസമയം കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയാണ് ദിലീപിനായി ഹൈക്കോടതിയില്‍ ഹാജരായത്.
https://www.facebook.com/Malayalivartha























