യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും

യുഎസില്‍ ഹോട്ടല്‍ മുറി കേന്ദ്രീകരിച്ചു പെണ്‍വാണിഭവും മയക്കുമരുന്ന് വില്‍പ്പനയും നടത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. ദമ്പതിമാരായ തരുണ്‍ ശര്‍മ്മ (55), ഭാര്യ കോശ ശര്‍മ്മ (52) എന്നിവരും മാര്‍ഗോ പിയേഴ്‌സ് (51), ജോഷ്വ റെഡിക് (40), റഷാര്‍ഡ് സ്മിത്ത് (33) എന്നിവരുമടക്കം 5 പേരാണ് അറസ്റ്റിലായത്.
യുഎസിലെ വിര്‍ജീനിയയില്‍ ലീസിനെടുത്ത് നടത്തിയിരുന്ന ഹോട്ടലിലെ മൂന്നാം നില കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും ഇവര്‍ നടത്തിയിരുന്നത്. എട്ട് സ്ത്രീകളെയാണ് ഇവിടെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചത്. ഈ സ്ത്രീകളെ ഒന്നും പുറത്തു പോകാന്‍ അനുവദിക്കുകയുമില്ല കടുത്ത ശാരീരിക പീഡനത്തിന് ഇരയാക്കായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നേരത്തെ നിശ്ചയിച്ച പ്രകാരം ഹോട്ടലിലെത്തുന്ന ഇടപാടുകാരെ അതിഥികളെന്ന പേരില്‍ താഴത്തെ നിലയില്‍ ആദ്യം താമസിപ്പിക്കും. പിന്നീട് ഇവിടെ നിന്നും ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ മുകളിലെ നിലയിലെത്തിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. ലൈംഗിക ബന്ധത്തിന് 80 ഡോളര്‍ മുതല്‍ 150 ഡോളര്‍വരെയാണ് ഈടാക്കിയിരുന്നതെന്ന് പൊലീസ് പുറത്ത് വിട്ട രേഖകളില്‍ പറയുന്നത്.
https://www.facebook.com/Malayalivartha























