ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍

രാജ്യത്തെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി. കരുതല്‍ ശേഖരമായി സൂക്ഷിക്കാറുള്ളതിലും അധികം അരി ലഭ്യമായ സാഹചര്യത്തില്‍ ഇവ വിറ്റ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ കേന്ദ്ര പൂളിലെ നെല്ല് സംഭരണം സര്‍വകാല റെക്കോഡിലേക്ക് ഉയര്‍ന്നതോടെയാണിത്. മൊത്തം കരുതല്‍ ശേഖരം 679 ലക്ഷം ടണ്‍ ആയി വര്‍ദ്ധിച്ചുവെന്നാണ് സൂചന.
രാജ്യത്തെ പൊതുവിദ്യാഭ്യാസ സംവിധാനം വഴി ഒരു വര്‍ഷം വിതരണം ചെയ്യാന്‍ ആവശ്യമുള്ളത് 400 മുതല്‍ 410 ലക്ഷം ടണ്‍ അരിയാണ്. കരുതല്‍ ശേഖരം ഉള്‍പ്പെടെ വര്‍ദ്ധിച്ചതോടെ ഡിമാന്‍ഡ് കുറയുന്ന നിലയിലേക്കാണ് എത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചേക്കും. ജനുവരി ഒന്ന് വരെയുള്ള കണക്ക് അനുസരിച്ച് മുന്‍വര്‍ഷത്തേക്കാള്‍ ആറ് ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി 309 ലക്ഷം ടണ്‍ അരിയാണ് എഫ്‌സിഐയുടെ പക്കലുള്ളത്. നെല്ല് ആയിട്ട് 552 ലക്ഷം ടണ്ണും ഉണ്ട്. ഇത് 2024നെ അപേക്ഷിച്ച് 16 ശതമാനം വര്‍ദ്ധനവുണ്ട്.
നെല്ല് കൂടി സംസ്‌കരിച്ച് അരിയാക്കി മാറ്റിയാല്‍ അത് 309 ലക്ഷം ടണ്‍ അരി ലഭിക്കും. ഈ കണക്ക് കൂടി ഉള്‍പ്പെടുത്തിയാണ് മൊത്തം അരിയുടെ കരുതല്‍ ശേഖരം 679 ലക്ഷം ടണ്‍ ആയി മാറുന്നത്. റേഷന്‍ കടകളിലൂടെ ഒരു മാസം ഒരാള്‍ക്ക് അഞ്ച് കിലോ അരി മാത്രമേ വില്‍ക്കാന്‍ കഴിയൂ. ഈ പരിധി ഉയര്‍ത്തിയാലും കടകളില്‍ നേരിട്ട് വിറ്റാലും അധിക അരി ഒഴിവാക്കാന്‍ കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ കാര്‍ഷിക, ഭക്ഷ്യ മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നാണ് എഫ്‌സിഐ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്.
സംസ്ഥാനങ്ങളുടെ പക്കലുള്ള 413.51 ലക്ഷം ടണ്‍ സംഭരണ ശേഷിയും കൂടി ചേര്‍ത്താല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കണക്കില്‍ 872.22 ലക്ഷം ടണ്‍ അരിയുടെ സംഭരണ ശേഷിയുണ്ട്. സ്വകാര്യ മില്ലുകളില്‍ നിന്നുള്ള അരി ഏറ്റെടുക്കാതെയുള്ള കണക്കുകളാണിത്. റേഷന്‍ കടകള്‍ വഴിയുള്ള അരി വില്‍പ്പനയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി വരുത്താന്‍ ചര്‍ച്ചയ്ക്ക് സാഹചര്യമുണ്ടെങ്കിലും ഇതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
https://www.facebook.com/Malayalivartha























