നിങ്ങൾ ചെയ്ത സേവനം എത്ര വലുതാണെന്ന് പറയുന്നതിന് മുമ്പ് എന്റെ നാട്ടിലെ സംസ്കാരം അനുസരിച്ച് കൈകൂപ്പി നിങ്ങൾക്ക് നന്ദി പറയുന്നു ; മൽസ്യത്തൊഴിലാളികൾക്കു കൈകൂപ്പി നന്ദി പറഞ്ഞ് കളക്ടർ വാസുകി

കേരളം പ്രളയക്കെടുതിയുടെ ദുരന്തം അനുഭവിച്ച സമയം രക്ഷകരായ മൽസ്യത്തൊഴിലാളികൾക്കു കൈകൂപ്പി നന്ദി പറഞ്ഞ് കലക്ടർ വാസുകി. പ്രളയക്കാലത്ത് പെട്ടകത്തിൽ ജീവജാലങ്ങളെ രക്ഷിച്ച ബൈബിൾ കഥയിലെ നോഹയോടാണ് മൽസ്യത്തൊഴിലാളികളെ കളക്ടർ ഉപമിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസാരിക്കുന്നതിന് ഇടയിലാണ് സംഭവം.
മൽസ്യതൊഴിലാളികളോട് എപ്പോഴും എനിക്ക് പ്രത്യേകം സ്നേഹവും ബന്ധവും ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്നേഹം വീണ്ടും കൂടി. നിങ്ങൾ ചെയ്ത സേവനം എത്ര വലുതാണെന്ന് പറയുന്നതിന് മുമ്പ് എന്റെ നാട്ടിലെ സംസ്കാരം അനുസരിച്ച് കൈകൂപ്പി നിങ്ങൾക്ക് നന്ദി പറയുന്നു എന്നായിരുന്നു കളക്ടറുടെ വാക്കുകൾ.
കേരളത്തിന്റെ സൈന്യമാണ് മൽസ്യ തൊഴിഴാലികളെന്ന മുഖ്യമന്ത്രിയുെട വാക്കുകൾ കലക്ടർ ആവർത്തിച്ചു. പ്രളയദുരിതത്തിൽ ഒപ്പംനിന്നു പോരാടിയ എല്ലാ വിഭാഗങ്ങളെയും എടുത്ത് പറഞ്ഞായിരുന്നു വാസുകിയുടെ പ്രസംഗം. പ്രളയസമയത്ത് കേരള ജനതയ്ക്ക് വേണ്ടി രാവും പകലുമില്ലാതെ അവര്‍ക്കൊപ്പം നിന്ന് കൈമൈയ് മറന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി ഐ.എ.എസ്.
https://www.facebook.com/Malayalivartha























