സ്ഥാനം തെറിച്ച് എ.കെ ബാലന്‍: മന്ത്രിസഭയിലെ രണ്ടാമനായി ഇ.പി ജയരാജന്‍ തിരികെ വന്നപ്പോള്‍ എ.കെ ബാലന്റെ സീറ്റുപോയി; ജി. സുധാകരന്‍ രണ്ടാം നിരയില്‍

സീറ്റുകളില്‍ മന്ത്രിമാരെ മാറിപ്പരീക്ഷിച്ച് സര്‍ക്കാര്‍. പിണറായി മന്ത്രിസഭയിലേക്ക് ഇ.പി. ജയരാജന്‍ തിരിച്ചെത്തിയപ്പോള്‍ എകെ ബാലന് സ്ഥാനചലനം. പ്രളയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മന്ത്രിസഭയിലെ സ്ഥാനം വ്യക്തമാക്കുന്ന സീറ്റു ക്രമീകരണം വീണ്ടും നടത്തിയത്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടരന്ന് ഇ പി ജയരാജന്‍ രാജിവെച്ചതോടെ മന്ത്രിസഭയിലെ രണ്ടാമനായി എകെ ബാലന്‍ എത്തുകയായിരുന്നു. കേസുകളില്‍ നിന്ന് കുറ്റവിമുക്തനായെങ്കിലും നല്ല സമയം തെളിയാനായി ഇപി കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പായി തിരക്കിട്ട് ഇപിയെ സിപിഎം മന്ത്രിസ്ഥാനത്ത് എത്തിക്കുകയും ചെയ്തു. ഇതോടെ തിരിച്ചടിയായത് എകെ ബാലനായിരുന്നു. ഇപി പോയസമയം മുതല്‍ മന്ത്രിസഭയിലെ രണ്ടാമനായി എകെ ബാലന്‍ എത്തപ്പെടുകയായിരുന്നു.
ഇതോടെ ഇ.പി. ജയരാജന്‍ മുമ്പു മന്ത്രിയായിരുന്നപ്പോഴത്തെ അതേ ക്രമീകരണത്തിലേക്കു നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകള്‍ മാറി. നേരത്തെ, മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലേക്കു പോകാന്‍ തീരുമാനിച്ചപ്പോഴും പകരം ഇ.പി. ജയരാജനു ചുമതല നല്‍കാനായിരുന്നു തീരുമാനം.
എന്നാല്‍ ഇന്നത്തെ സമ്മേളനം ഇപി ജയരാജന്‍ രണ്ടാമത് മന്ത്രിയായ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമായിരുന്നു.
ഇതോടെ, ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ സമീപത്തെ സീറ്റ് ഇ.പി. ജയരാജനു ലഭിച്ചു. ഈ സീറ്റിലുണ്ടായിരുന്ന മന്ത്രി എ.കെ. ബാലന് മുന്‍ നിരയില്‍ ഘടകകക്ഷി മന്ത്രിമാര്‍ക്കു ശേഷം ഇരിപ്പിടം നല്‍കി. ഇവിടെ ഉണ്ടായിരുന്ന മന്ത്രി ജി. സുധാകരനെ രണ്ടാം നിരയിലേക്കു മാറ്റി. പിണറായിയുടെ വലം കൈയായ ഇപിയെ ആ സ്ഥാനത്ത് അവരോധിച്ചതോടെ മുഖ്യനും സിപിഎമ്മും മന്ത്രിസഭയിലെ സ്ഥാന തര്‍ക്കക്കാര്‍ക്കും വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha























