പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന അകേരളത്തിന് കൈത്താങ്ങായി മാതാ അമൃതാനന്ദമയി മഠം ; 10 കോടി രൂപ കൈമാറി

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന അകേരളത്തിന് കൈത്താങ്ങായി മാതാ അമൃതാനന്ദമയി മഠത്തിന്റെ 10 കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി തുക കൈമാറി.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുപേക്ഷിക്കേണ്ടി വന്നവര്‍ക്ക് മഠത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യം വെള്ളപ്പൊക്ക കെടുതികള്‍ നേരിട്ട ആലപ്പുഴയില്‍ നിന്നായിരുന്നു സേവന പ്രവര്‍ത്തനങ്ങളുടെ തുടക്കം.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് വൈദ്യസഹായം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കി. ഇതിനായി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സേവനനിരതരായി. ക്യാമ്പ് വിട്ടുപോകുന്നവര്‍ക്ക് 10 കിലോ അരി, ഭക്ഷണസാധനങ്ങള്‍, ഓണക്കോടി, മരുന്ന്, ശുചീകരണ സാമഗ്രികള്‍ തുടങ്ങിയവ നൽകി.
അദാനി ഗ്രൂപ്പ് 50 കോടി രൂപ നൽകും. ആദ്യ ഗഡുവായി 25 കോടി കൈമാറി. ഗ്രൂപ്പ് ജീവനക്കാർ ഒരു ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും. എച്ച്ഡിഎഫ്സി ബാങ്ക് 10 കോടി രൂപ നൽകി. 30 പ്രളയബാധിത ഗ്രാമങ്ങൾ ബാങ്ക് ഏറ്റെടുത്ത് ആരോഗ്യ കേന്ദ്രങ്ങളും വിദ്യാലയങ്ങളും പുനർനിർമിക്കുകയും നൈപുണ്യ പരിശീലനം നൽകുകയും ചെയ്യും. സ്റ്റോക് മാർക്കറ്റ് ഇൻവെസ്റ്ററും ചെയിൻ സ്റ്റോർ ഡി മാർട് സ്ഥാപകനുമായ രാധാകിഷൻ ദമാനി 10 കോടി രൂപ സംഭാവന ചെയ്തു.
ആക്സിസ് ബാങ്ക് അഞ്ചു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ആദ്യ ഗഡുവായി രണ്ടു കോടി രൂപയുടെ ചെക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാജീവ് ആനന്ദ് മുഖ്യമന്ത്രിക്കു കൈമാറി. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ആദ്യഘട്ടമായി നൽകുന്ന 1.5 കോടി രൂപയുടെ ചെക്ക് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജ് മുഖ്യമന്ത്രിക്കു കൈമാറി. സുസുകി മോട്ടോർസൈക്കിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒരു കോടി രൂപ നൽകി.
കൂടാതെ കുടുംബശ്രീ ഏഴു കോടി രൂപ നൽകി. മന്ത്രി എ.സി.മൊയ്തീൻ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി. 14 ജില്ലകളിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തിൽനിന്നു ശേഖരിച്ച തുകയാണിത്. ഫണ്ട് ശേഖരണത്തിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രണ്ടു ലക്ഷത്തിലേറെ അംഗങ്ങൾ പങ്കെടുത്തിരുന്നു. കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് മൂന്നു കോടി രൂപയും സംസ്ഥാന സഹകരണ ബാങ്ക് ഒരു കോടി രൂപയും നൽകി. കേരളത്തിന് കൈത്താങ്ങായി നിരവധിപേർ സഹായ ഹസ്തവുമായി രംഗത്ത് വന്നു.
https://www.facebook.com/Malayalivartha























