സത്യാവസ്ഥ തുറന്നുപറഞ്ഞത് വിനയായി...പ്രളയത്തില്‍പ്പെട്ടവര്‍ സഭയില്‍ മിണ്ടരുത്: പ്രളയക്കെടുതി ചര്‍ച്ചയില്‍ അവസരമില്ലാതെ രാജു എബ്രാഹമും സജി ചെറിയാനും

ആദ്യം നീരസം ഇപ്പോള്‍ അവസര നഷ്ടം. പ്രളയത്തില്‍ വിമര്‍ശനം ഉന്നയിച്ച എംഎല്‍എമാരോട് മുഖം തിരിച്ച് സര്‍ക്കാര്‍. പ്രളയത്തില്‍ മെല്ലെപ്പോക്കായിരുന്ന സര്‍ക്കാരിനെ ഉണര്‍ത്തിയത് സജി ചെറിയാന്റെ നിലവിളിയായിരുന്നു. ഉടന്‍ ഗവണ്‍മെന്റ് ഉണര്‍ന്നില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ആയിരിങ്ങള്‍ മരിച്ചുവീഴുമെന്ന് ചാനല്‍ ചര്‍ച്ചയില്‍ സജി ചെറിയാന്‍ ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ അത് പുതിയ എംഎല്‍എയുടെ ആശങ്കയെന്നായിരുന്നു അദ്ദേഹത്തെ മയപ്പെടുത്തി മുഖ്യന്‍ പറഞ്ഞത്. അതേ സമയം പത്തനംതിട്ട ജില്ലയിലും ഡാമുകള്‍ തുറന്നപ്പോള്‍ കൃത്യമായി മുന്നറിയിപ്പ് നല്‍കിയില്ലെന്ന് രാജു എബ്രഹാമും പറഞ്ഞിരുന്നു. ഇതു സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തില്‍ ആക്കിയിരുന്നു. എന്നാല്‍ പിന്നീട് നിലപാട് വിവാദമായപ്പോള്‍ എംഎല്‍എ പറഞ്ഞത് മയപ്പെടുത്തുകയും ചെയ്തിരുന്നു. ഈ രണ്ട് എംഎല്‍എമാരോടും സിപിഎം നീരസം അറിയിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് പ്രളയം ഏറ്റവുമധികം ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എംഎല്‍എമാര്‍ക്ക് പ്രളയദുരന്തത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരമില്ലെന്നത് വിരോധാഭാസം. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനേയും റാന്നി എംഎല്‍എ രാജു എബ്രഹാമിനേയുമാണ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്.
ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമായി 41 എംഎല്‍എമാര്‍ക്കാണു സംസാരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. സിപിഎമ്മില്‍ നിന്ന് 11 പേര്‍ക്കായി 98 മിനിട്ടാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പ്രളയദുരന്തം ബാധിക്കാത്ത യു.പ്രതിഭ എംഎല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ചര്‍ച്ചയില്‍ സമയം അനുവദിച്ചിട്ടുണ്ട്.
എംഎല്‍എമാരുടെ ഈ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ പാളിച്ചകള്‍ തുറന്നുകാണിക്കുന്നതായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്ത് സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയതിനാലാണ് ഇവരുടെ അവസരം നിഷേധിക്കപ്പെട്ടത് എന്നാണ് ആക്ഷേപം. ഇതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷവും ശബരീനാഥന്‍ എംഎല്‍എയും രംഗത്തെത്തി.
https://www.facebook.com/Malayalivartha























