നവകേരളനിർമ്മാണത്തിൽ പങ്കുചേർന്ന് റിലയന്‍സ് ഫൗണ്ടേഷനും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി സംഭാവന നല്‍കി

റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിതാ അംബാനിയാണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് രാജ്യത്തെമ്ബാടും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നായി സംഭാവനകള്‍ എത്തുന്നു.
തിങ്കളാഴ്‌ചവരെ 727.36 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ സംഭാവനകളുടെ വിവരങ്ങള്‍ https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha























