കിണറ്റില്‍ ഇറങ്ങി കോതമംഗലം എസ് ഐ ബേസില്‍ ;തിരുവോണനാളിലും നാട് വൃത്തിയാക്കി കോതമംഗലം പോലീസ് ;കൈയടിച്ചു നാട്ടുകാര്‍

പ്രളയ ശുചീകരണത്തിനായി പോലീസിനെ നിയോഗിക്കുമെന്ന് മുഖ്യന്‍ പറയുന്നതിന് മുമ്പ് തന്നെ ആ യഞ്ജത്തില്‍ പങ്കാളികളാവുകയാണ് കോതമംഗലം പോലീസ്. കയ്യടി നല്‍കേണ്ട് പ്രവര്‍ത്തനമാണ് അവര്‍ കാഴ്ച്ചവെക്കുന്നത്.
കേരളം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേരിട്ട ദുരന്തം നേരിടാന്‍ കര്‍മ്മ നിരതരായി കോതമംഗലം പോലീസും. കോതമംഗലം പോലീസ് വിവിധ മേഖലകളിലായി നൂറു കണക്കിന് വീടുകളാണ് നന്നാക്കിയെടുത്തത്. ശോഭന സ്‌കൂളിന് സമീപം, പാലമറ്റം, ചാരുപാറ മേഖലയിലുള്ള വീടുകള്‍ വൃത്തിയാക്കി ആണ് ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
കോതമംഗലം ആറിന്റെ കരയില്‍ വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍ കോതമംഗലം ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ മാത്യുന്റെയും, എസ്. ഐ ബേസില്‍ തോമസിന്റെയും നേതൃത്തത്തില്‍ ശുചീകരിച്ചു. മുവാറ്റുപുഴ മാര്‍ക്കറ്റ് പരിസരം എസ്. ഐ ബോസിന്റെയും പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ഉബൈസിന്റെയും നേതൃത്തത്തില്‍ ശുചീകരിച്ചു.തിരുവോണ ദിനത്തില്‍ കോതമംഗലം എസ് .ഐ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ എട്ടു പോലീസുകാര്‍ ശുചീകരണ പ്രവര്‍ത്തന ജോലിയുമായി പെരുമ്പാവൂര്‍ മേഖലയിലായിരുന്നു. കിണറ്റില്‍ ഇറങ്ങി കിണര്‍ വൃത്തിയാക്കിയും വിവിധ വീടുകള്‍ വൃത്തിയാക്കിയും പറമ്പിലെ ചെളി നീക്കം ചെയ്തും കോതമംഗലം പോലീസ് നാട്ടുകാരുടെ കൂട്ടുകാര്‍ ആയിരിക്കുകയാണ്. പകരാം ഈ നല്ല മാതൃക മറ്റുള്ളവര്‍ക്ക്.
https://www.facebook.com/Malayalivartha























