പ്രളയം കഴിഞ്ഞതോടെ പകര്‍ച്ചവ്യാധി പടരുന്നു: കോഴിക്കോട് ജില്ലയില്‍ എലിപ്പനി 28 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സിപിഎം നേതാവ് എലിപ്പനിമൂലം മരിച്ചു. കുട്ടനാട്ടിലാണ് സംഭവം. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. പ്രളയജലം ഇറങ്ങിയതോടെ കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടര്‍ന്നു പിടിക്കുന്നു. എലിപ്പനി ബാധ സ്ഥികരിച്ചതിനെ തുടര്‍ന്ന് 28 പേരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രളയത്തിനുശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി പടര്‍ന്നു പിടിക്കുന്നതായും അസുഖങ്ങള്‍ വരാതിരിക്കാന്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കി. മൂന്ന് പേര്‍ രോഗം ബാധിച്ച് മരിച്ചാതായും എലിപ്പനി ബാധയുണ്ടെന്ന് സംശയിക്കുന്ന 64 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വിജയശ്രി വ്യക്തമാക്കി.
പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലില്‍ ഗുളികകള്‍ കഴിക്കണമെന്നും ഗര്‍ഭണികളും കുട്ടികളും ഗുളികകള്‍ കഴിക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് 16 താത്കാലിക അശുപത്രികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന താത്കാലിക ആശുപത്രികള്‍ 30 ദിവസത്തോക്കായിരിക്കും പ്രവര്‍ത്തിക്കുക. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കും, രക്ഷാപ്രവര്‍ത്തകര്‍ക്കും, ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുമാണ് എലിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാല്‍ പ്രളയവുമായി ബന്ധപ്പെട്ട് നിന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കിയ പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. പനിയും ശരീരം വേദനയുമാണ് രോഗലക്ഷണമെന്നും ആരും സ്വയം ചികിത്സക്കു മൂതിരരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha























