മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; വ്യാഴാഴ്ച രാത്രി പത്തുമണിയോടെ സംഭാവന 1027.07 കോടിയായി; റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ നല്‍കി

കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ.
ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ നല്‍കി. 21 കോടി രൂപയുടെ ചെക്ക് ചെയര്‍പേഴ്‌സന്‍ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇന്ത്യന്‍ നേവി 8.92 കോടി രൂപ സംഭാവന നല്‍കി. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ മുഖ്യമന്ത്രിക്കു ചെക്ക് കൈമാറി.
നാവികസേനയുടെ 8.92 കോടിയുടെ ചെക്ക് സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.

https://www.facebook.com/Malayalivartha























