തെലുങ്ക് നടന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനചെയ്തത് ഒരു കോടി രൂപ; ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ട്; മലയാളത്തിലെ മഹാനടന്മാര്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തെലുങ്ക് നടന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയത് മലയാളത്തിലെ മഹാനടന്മാര്‍ മാതൃകയാക്കണമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു.
പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച കെയര്‍കേരള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ തിരുവനന്തപുരത്തായിരുന്നു മന്ത്രിയുടെ പ്രതികരണം. പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആയിരത്തി അഞ്ഞൂറ് വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനും ഇതിനായി 75 കോടി രൂപ സംഘങ്ങളില്‍ നിന്ന് സമാഹരിക്കാനുമാണ് സഹകരണവകുപ്പ് തീരുമാനം.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഭാര്യമാര്‍ പ്രളയബാധിതരെ സഹായിക്കാനായി ഒരുമാസത്തെ പെന്‍ഷന്‍തുക നല്‍കി. പിണറായി വിജയന് പുറമെ ജി.സുധാകരന്‍, എ.കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.രാജു, സി.രവീന്ദ്രനാഥ്, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ ഭാര്യമാണ് ദുരിതാശ്വാസനിധിയിലേക്ക് പെന്‍ഷന്‍തുക നല്‍കിയത്. തടവുകാര്‍ സ്വരൂപിച്ച 15 ലക്ഷം രൂപ ജയില്‍ ഡിജിപി ആ.ര്‍ശ്രീലേഖ മുഖ്യമന്ത്രിക്ക് കൈമാറി.
https://www.facebook.com/Malayalivartha




















